ഡിലീറ്റ് ചെയ്തുപോയതിൽ വിഷമിക്കരുത്; അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും ചേച്ചി: സഹപ്രവർത്തകക്ക് ആസിഫ് അലിയുടെ ഉറപ്പ്

മികച്ച അഭിപ്രായമാണ് ആസിഫ് അലി ചിത്രം രേഖാ ചിത്രത്തിനു തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹപ്രവർത്തക അഭിനയിച്ച രംഗം സിനിമയിൽ ഉൾപെടുത്താത്തതിന്റെ പരിഭവം ആസിഫിനോട് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രേഖ ചിത്രത്തിൽ അഭിനയിച്ച ഭാഗങ്ങൾ എഡിറ്റിങ്ങിൽ പോയതിനാൽ കരയുന്ന സഹ അഭിനേതാവിനോട് ക്ഷമ ചോദിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

രംഗം ഡിലീറ്റ് ചെയ്തുപോയതിൽ വിഷമിക്കരുതെന്നും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാം എന്നും സുലേഖയ്ക്ക് ആസിഫ് ഉറപ്പ് നൽകി. ‘സോറി, പറ്റിപ്പോയി… നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു,’ എന്നും ആസിഫ് പറഞ്ഞു. അതേസമയം വരും ദിവസങ്ങളിൽ സുലേഖയുടെ ഡിലീറ്റഡ് രംഗങ്ങൾ റിലീസ് ചെയ്യുമെന്ന് ആസിഫ് അറിയിച്ചു.

also read: പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാറിന്

രേഖാചിത്രത്തിന്റെ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സുലേഖ എന്ന വ്യക്തി കരയുന്നത് കണ്ട് ആസിഫ് അടുത്ത് ചെന്നു, അവർ അഭിനയിച്ച ഭാഗങ്ങൾ എഡിറ്റിങ്ങിൽ പോയതിനാലാണ് കരഞ്ഞത് എന്ന് ആസിഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News