ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍; ആസ്ക് ദി പി എം 23 ന്

പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി ഡി വൈ എഫ് ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആസ്ക് ദ പി എം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 23 ന് തിരുവനന്തപുരത്ത് ഇ പി ജയരാജൻ നിർവഹിക്കും. രാജ്യത്തെ തൊഴിൽമേഖലയോടും ബഹുസ്വരതയോടും സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ജില്ലയിലെ കാൽലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഡി.വൈ.എഫ്.ഐ. യങ് ഇന്ത്യാ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

തൊഴിലില്ലായ്മ, യുവാക്കളിലെ വിഷാദരോഗം, രാജ്യത്തെ പോഷകാഹാരക്കുറവ്, തൊഴിലിടങ്ങളിലെ കുറഞ്ഞവേതനം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് കാമ്പയിനിൽ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തില്‍ മതന്യൂനപക്ഷങ്ങളുമായി സൗഹൃദകൂടിക്കാഴ്ച തുടരുന്നതിനിടെയാണ് സി.പി.ഐ.എം കാലിക പ്രസക്തിയുള്ള നൂറുചോദ്യങ്ങളുയര്‍ത്തി യുവജന സംഘടനയെ രംഗത്തിറക്കുന്നത്. ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍ എന്നതാണ് ആസ്ക് ദി പി എം മുദ്രാവാക്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here