രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കും; കാരണം ഇതാണ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്ത് പറഞ്ഞാലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന് പിന്നിലെ മൂന്നു കാരണങ്ങളും മുഖ്യമന്ത്രി ഉയര്‍ത്തികാട്ടി. ഒപ്പം രാജസ്ഥാനില്‍ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി ജയിക്കാന്‍ പോകുന്നില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ALSO READ:  കാലാവസ്ഥാ വ്യതിയാനം; കേരളാ തീരങ്ങളിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഒന്നാമത്തെ കാരണം രാജസ്ഥാനിലെ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് എതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. രണ്ടാമത്തേത് മുഖ്യമന്ത്രിയാണ്. വികസന പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് ബിജെപി വോട്ടര്‍മാര്‍ വരെ പറയും. മൂന്നാമത്തേത് പ്രധാനമന്ത്രി ഉപയോഗിച്ച ഭാഷയാണ്. പ്രചാരണത്തിനിടയില്‍ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉപയോഗിച്ച ഭാഷ ആര്‍ക്കും ഇഷ്ടമാകില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇനി അഥവാ ബിജെപിയുടെ ജാതി കാര്‍ഡ് വിജയിച്ചാല്‍ അവര്‍ വിജയിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: രണ്ട് ഭാര്യമാര്‍, ഒമ്പത് മക്കള്‍, ആറ് കാമുകിമാര്‍; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

ഗെഹ്ലോട്ട് സര്‍ക്കാരിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി അമിത്ഷാ കഴിഞ്ഞാഴ്ച അവകാശപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here