കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബജ്‌റാംഗ്ബലി പരമാര്‍ശത്തില്‍ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പൊള്ളയായ കാര്യങ്ങള്‍ പറയുന്നതിനാല്‍ മോദിയുടെ അപേക്ഷ ഭഗവാന്‍ ഹനുമാന്‍ ശ്രദ്ധിക്കപോലും ചെയ്തില്ലെന്നാണ് ഗെഹ്ലോട്ട് പരിഹസിച്ചത്. മെയിലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
ALSO READ: അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി പലയിടങ്ങളിലും ഭഗവാന്‍ ഹനുമാന്റെ പേര് ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയില്‍ ഹനുമാനെ തടവിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദ്യം അവര്‍ ശ്രീരാമപ്രഭുവിനെ തടഞ്ഞു. ഇപ്പോള്‍ ജയ് ബജ്‌റംഗ്ബലി എന്ന് പറയുന്നവരെ തടയാനാണ് അവരുടെ ശ്രമമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു.
ALSO READ: ‘കലിപ്പിലായി’ മെസ്സി; ഗ്രൗണ്ടിൽ ഉറുഗ്വേൻ താരത്തിനോട് കയ്യാങ്കളി; അമ്പരന്ന് ആരാധകർ
കര്‍ണാടകയില്‍ പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. ദൈവം അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചില്ല. ദൈവത്തിന് മനസിലായി അദ്ദേഹം പറയുന്നത് പൊള്ളത്തരമാണെന്ന്. ബജ്‌റംഗ് ബലിയുടെ പേര് തെരഞ്ഞെടുപ്പ് തോല്‍വി ഉറപ്പാക്കിയതോടെ അദ്ദേഹം ഉപയോഗിച്ചതാണെന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്.
നവംബര്‍ 25ന് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here