മഹാത്മാഗാന്ധി വധത്തിനു ശേഷം ഇന്ത്യ അപമാനിക്കപ്പെട്ട മറ്റൊരു ദിവസം; ബാബരിയെ ഓർമിപ്പിച്ച് അശോകൻ ചെരുവിൽ

ഇന്ത്യൻ മതേതരത്വത്തിന്റെ തല തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ ആറിനാണ് നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് പൊളിച്ചിട്ടത്. മഹാത്മാഗാന്ധി വധത്തിനു ശേഷം ഇന്ത്യ അപമാനിക്കപ്പെട്ട മറ്റൊരു ദിവസമെന്നാണ് ഈ ദിവസത്തെകുറിച്ച് എഴുത്തുകാരൻ അശോകൻ ചെരുവിൽ കുറിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു അശോകൻ ചെരുവിലിന്റെ അടയാളപ്പെടുത്തൽ.

ALSO READ: വേഗം പോയി കുടിശിക തീർത്തോളൂ..! ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

മുഗൾ സാമ്രാജ്യസ്ഥാപകനായ സഹീറുദ്ദീൻ ബാബർ പാനിപ്പത്ത് യുദ്ധത്തിൽ ഇ​ബ്രാഹീം ലോധിയെ തോൽപിച്ചശേഷം, ഉത്തർപ്രദേശിലെ ഫൈസാബാദിൽ തന്റെ ഗവർണറായി നിയമിച്ച മീർബാഖി വെറും തരിശുഭൂമിയിൽ നിർമിച്ച മുസ്‍ലിംപള്ളിയാണ് ചരിത്രത്തിൽ ബാബരി മസ്ജിദ്. മതേതരത്വം അവകാശപ്പെടുന്ന കോൺഗ്രസ് അധികാരത്തിൽ തുടരുന്ന കാലത്താണ് ഹിന്ദു ഭീരവാദികൾ മസ്ജിദ് തകർക്കുന്നത്.

ALSO READ: രാജ്യം സമ്പന്നരുടെ കൈകളിൽ ഒതുങ്ങുന്നു: ഡോ. പരകാല പ്രഭാകർ

വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു ബാബരിയെ ചൊല്ലി ഉടലെടുത്തിരുന്നത്. 2019 നവംബർ ഒമ്പതിന് ബാബരിഭൂമി തർക്കത്തിൽ അന്തിമ വിധിപറഞ്ഞ സുപ്രീംകോടതി ഹിന്ദുപക്ഷത്തുനിന്ന് അവരുടെ വികാരം മാനിച്ച് ബാബരിഭൂമി വിട്ടുകൊടുക്കുകയായിരുന്നു. പകരം, മറ്റെവിടെയെങ്കിലും മുസ്‍ലിംകൾക്ക് മതകേന്ദ്രം പണിയാൻ സ്ഥലമനുവദിക്കണമെന്ന് ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു. ഇന്നും ചരിത്രത്തിൽ നിന്ന് മായാത്ത ഒരു നോവാണ് ബാബരി മസ്ജിദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News