അമ്പലത്തിൻകാല അശോകൻ വധക്കേസിലെ ശിക്ഷാവിധിയെ സ്വാഗതം ചെയ്യുന്നു അഡ്വ. വി ജോയി എംഎൽഎ

Adv V Joy

സിപിഐ എം പ്രവർത്തകൻ അമ്പലത്തിൻകാല അശോകൻ വധക്കേസിലെ ശിക്ഷാ വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി അഭിപ്രായപ്പെട്ടു. ആർഎസ്എസ് മുഖ്യ കാര്യവാഹ് ശംഭു കുമാറിന്റെ നേതൃത്വത്തിലാണ് അമ്പലത്തിൻകാല അശോകനെ കൊലപ്പെടുത്തിയത്.

പണം പലിശയ്ക്ക് കൊടുക്കുന്ന വലിയ സംഘമാണ് ശംഭുകുമാറിൻ്റെ നേതൃത്വത്തിൽ നാട്ടിൽ പ്രവർത്തിച്ചിരുന്നത്. ഇയാളിൽ നിന്ന് പതിനായിരം രൂപ പലിശയ്ക്കു വാങ്ങിയ ബിനു എന്നയാളിനെ മൃഗീയമായി ഉപദ്രവിക്കുകയും സ്കൂട്ടർ പിടിച്ചു വാങ്ങുകയും ചെയ്തതിനെ ചോദ്യം ചെയ്‌ത വിരോധത്തിൻ്റെ പേരിലാണ് അശോകനെ വീട്ടിൽനിന്ന് വിളിച്ചിറക്കി പട്ടാപ്പകൽ പൊതുനിരത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

Also Read: അമ്പലത്തിന്‍കാല അശോകന്‍ വധക്കേസ്; 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ

അശോകൻ സിപിഐ എം – ഡിവൈഎഫ്‌ഐ പ്രവർത്തകനും അശോകന്റെ സഹോദരി പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.

ഈ കേസ്സ് ആദ്യം മുതൽ അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമിച്ചിരുന്നു. ഈ കേസിന്റെ ദൃക്സാക്ഷിയായിരുന്ന ഒരാൾ ആർഎസ്എസിൻ്റെ നിരന്തര ഭീഷണിയുടെ പേരിൽ ആത്മഹത്യ ചെയ്തു. ഈ കേസിലെ മുഖ്യപ്രതി ശംഭുവിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൃത്യമായ ഗൂഢാലോചനയും തെളിയിക്കപ്പെട്ടു.

Also Read: പത്തനംതിട്ട പീഡനക്കേസ്: ഇലവുംതിട്ട പോലീസ് ഒരു കേസ് കൂടിയെടുത്തു, ആകെ അറസ്റ്റ് 52 ഇനി പിടികൂടാനുള്ളത് 7 പേരെ

എന്നാൽ, ഈ കേസിൽ വെറുതെ വിട്ട ആർഎസ്എസ് മണ്ഡൽ കാര്യവാഹ് അടക്കം ഉള്ളവരുടെ പങ്ക് പകൽ വെളിച്ചം പോലെ വ്യക്തമാണ്. കോടതി വെറുതെ വിട്ടവരുടെ കാര്യത്തിൽ അപ്പീൽ പോകണമെന്ന് ആവശ്യം പാർട്ടിയും അശോകൻ്റെ കുടുംബവും ആവശ്യപ്പെടുകയാണ്.

ആർ.എസ്.എസ് ക്രിമിനൽ സംഘങ്ങൾക്കും ബ്ലേഡ് മാഫിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കുമുള്ള കനത്ത പ്രഹരമാണ് കോടതി വിധിയിലൂടെ ഉണ്ടായതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News