ശീതളപാനീയങ്ങളില്‍ മധുരത്തിന് ഉപയോഗിക്കുന്ന ‘അസ്പാർട്ടേം’ അപകടകാരി; ലോകാരോഗ്യ സംഘടന

ദാഹിച്ചിരിക്കുമ്പോ‍ഴും വേണ്ടപ്പെട്ടവരുമായി ഒത്തുകൂടുമ്പോ‍ഴും വെറുതെ ഇരിക്കുമ്പോ‍ഴുമെല്ലാം ശീതള പാനീയങ്ങള്‍ ഉപോയഗിക്കാറുണ്ട്. കുടിക്കുമ്പോല്‍ ഉന്മോഷവും ഉണര്‍വും ലഭിക്കുന്നതായി തോന്നാറുമുണ്ട്. എന്നാല്‍ ഇവയില് മധുരത്തിനായി ഉപയോഗിക്കുന്ന വസ്തു അപകടകാരിയാണ്. ‘അസ്പാർട്ടേം’ എന്ന വസ്തുവാണ് മധുരത്തിനായി ഉപയോഗിക്കുന്നത്.

ശീതളപാനീയങ്ങൾ മുതൽ ച്യൂയിങ്ഗമിൽ വരെ അസ്പാർട്ടേ‌മെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നതായാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

ALSO READ: പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

അസ്പാർട്ടേം സാധാരണ പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുള്ളതാണ്. ഇത് ഡയറ്റ് കോക്ക്, പെപ്സി മാക്സ്, 7 അപ്പ് ഫ്രീ, ച്യൂയിംഗ് ഗംസ്, ചിലതരം തൈര് തുടങ്ങിയ ഭക്ഷണ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നു. ജൂലൈ മുതൽ ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത് വിടുമെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ഫുഡ് ആഡ് ഡ്രഗ് റെഗുലേറ്റർമാർ അംഗീകരിച്ചതിനാൽ ഈ മധുരപലഹാരം ഏകദേശം 6,000 ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നു. ശീതളപാനീയങ്ങളിൽ പതിവായി ഉപയോ​ഗിച്ച് വരുന്ന കൃത്രിമ മധുരങ്ങൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് മുൻപും ആശങ്കകൾ ഉയർന്നിരുന്നുവെങ്കിലും ആദ്യമായാണ് സ്ഥിരീകരണം വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News