സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം ആസാമിൽ

ആസാമിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി സരുപഥറിലാണ് സംഭവം. ഗ്രാമവാസിയായ പ്രദീപ് ഗൊഗോയിയുടെ അമ്മയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ആളുകൾക്കാണ് ഭഷ്യവിഷബാധയേറ്റത്. ചടങ്ങിനിടെ അതിഥികൾക്ക് പരമ്പരാഗത ‘ജൽപാൻ’ നൽകിയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Also read:‘എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കും’; ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍

‘ആളുകൾക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന, തലവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായി. തുടർന്ന് സരുപത്തർ പട്ടണത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും ഉറിയംഘട്ടിലെ പബ്ലിക് ഹെൽത്ത് സെൻ്ററിലും 53 പേരെ ഉടൻ പ്രവേശിപ്പിച്ചു,’ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ ചികിത്സയ്ക്കായി രണ്ട് പേരെ ജോർഹട്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.കൂടുതൽ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പലരെയും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Also read:കാത്തിരിപ്പിന് വിരാമം, വൺപ്ലസ് 13 ലോഞ്ച് തിയതി പ്രഖ്യാപിച്ചു; വരുന്നത് സീരീസിലെ ‘ബാറ്ററി പവർഹൗസ്’

‘ചടങ്ങിനെത്തിയ എല്ലാവരുടെയും വീടുകളിലേക്ക് ഞങ്ങൾ മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആളുകളിൽ ആരും ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല,’ എന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഫുഡ് ഇൻസ്പെക്ടർ ഗ്രാമം സന്ദർശിച്ച് ഭക്ഷ്യവിഷബാധയുടെ കാരണം അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News