എല്ലാ പുതിയ ആധാർ അപേക്ഷകരും എൻആർസി അപേക്ഷ നമ്പർ സമർപ്പിക്കണം; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ പുതിയ ആധാർ അപേക്ഷകരും അവരുടെ എൻആർസി അപേക്ഷാ രസീത് നമ്പർ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അനധികൃത കുടിയേറ്റം തടയുന്നതാണ് പുതിയ നിർദേശമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അസമിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ആധാർ കാർഡിനുള്ള അപേക്ഷകളെന്നും സംശയാസ്പദമായ പൗരന്മാർ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നുമാണ് അസം മുഖ്യമന്ത്രിയുടെ വാദം. അതിനാൽ, പുതിയ അപേക്ഷകർ അവരുടെ എൻആർസി അപേക്ഷാ രസീത് നമ്പരുംകൂടി അതിനൊപ്പം സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം.

Also Read: ‘ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

അസമിൽ ഇനി ആധാർ ലഭിക്കുക എളുപ്പമല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. രണ്ട് മാസത്തിനിടെ നിരവധി ബംഗ്ലാദേശികളെ പിടികൂടി അയൽരാജ്യത്തെ അധികാരികൾക്ക് കൈമാറിയെന്നും അനധികൃത വിദേശികളെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു. ആധാർ കാർഡ് ലഭിക്കാൻ എൻ ആർ സി രജിസ്റ്റർ നമ്പർ കൂടി നൽണമെന്ന അസം സർക്കാരിന്റെ നിർദേശം ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾക്ക് വിമർശനങ്ങൾക്ക്വഴി വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News