അദാനിയോടൊപ്പം പേര് ചേര്‍ത്തുവെച്ച് രാഹുലിന്റെ ട്വീറ്റ്, കോടതിയില്‍ കാണാമെന്ന മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ്മ

രാഹുലിന്റെ ട്വീറ്റിന് കോടതിയില്‍ കാണാമെന്ന മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ അദാനിയുടെ പേരിലെ അക്ഷരങ്ങളുമായി ചേര്‍ത്തുവെച്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, അനില്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദിന്റെയും പേരുകളാണ് ആദാനിയുടെ അക്ഷരങ്ങളുമായി ചേര്‍ത്തുവച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘അവര്‍ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ചോദ്യം അതേപടി നിലനില്‍ക്കുകയാണ്…അദാനിയുടെ കമ്പനിയിലെ 20,000 കോടി ബിനാമി നിക്ഷേപം ആരുടേതാണ്’ എന്നും ഇതിനൊപ്പം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ ട്വീറ്റിനോടുള്ള പ്രതികണമെന്ന നിലയിലാണ് കോടതിയില്‍ കാണാമെന്ന പ്രതികരണവുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത് വന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് രൂക്ഷവിമര്‍ശനമാണ് ട്വിറ്ററില്‍ ഹിമന്ത് ബിശ്വ ശര്‍മ്മ ഉയര്‍ത്തിയിരിക്കുന്നത്. ബോഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള കുറ്റകൃത്യങ്ങളുടെ പണം എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണെന്ന് ഹിമന്ത രാഹുലിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ‘ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യന്ഡ നീതിന്യായ സംവിധാനത്തിന്റെ പിടിയില്‍ നിന്നും പലതവണ രക്ഷപ്പെടുത്തി, എന്നിരുന്നാലും നമുക്ക് കോടതിയില്‍ കാണാം’ എന്നായിരുന്നു ഹിമന്ത ട്വിറ്ററില്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News