വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന് പിന്നാലെ സ്വന്തം ട്വിറ്റർ ഹാൻഡിലിൽനിന്ന് ഇന്ത്യ എന്ന വാക്കെടുത്തുമാറ്റി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കി ഹിമന്ത ബിശ്വ ശർമ ട്വിറ്റർ ഹാൻഡിൽ പരിഷ്കരിച്ചു.
ALSO READ: പ്രിയ വർഗീസിനെതിരെ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍
ബി ജെ പി ക്കെതിരായ 26 പാർട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ് ആണ് ട്വിറ്റർ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ALSO READ: ‘കേരള രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അധ്യായം അവസാനിക്കുന്നു’; എം.വി ഗോവിന്ദൻമാസ്റ്റർ
രാഹുലിന്‍റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റ് ചെയ്തു.’നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാം’ എന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്ററിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here