ആധാര്‍ കാര്‍ഡ് നാഷണല്‍ രജിസ്റ്റര്‍ ഒഫഅ സിറ്റിസണ്‍സ്, എന്‍ആര്‍സിയുമായി ബന്ധപ്പെടുത്ത് സംബന്ധിച്ച് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് അസം സര്‍ക്കാര്‍. എന്‍ആര്‍സിക്ക് വേണ്ടി അപേക്ഷിക്കാത്ത വ്യക്തിക്കും അയാളുടെ കുടുംബത്തിനും ആധാര്‍ കാര്‍ഡ് ലഭിക്കില്ലെന്നും അവരുടെ ആധാറിനായുള്ള അപേക്ഷ നിരസിക്കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
കലാപം നടക്കുന്ന ബംഗ്ലാദേശില്‍ നിന്നും പലരും അതിര്‍ത്തി കടന്ന് വരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അസം, തൃപുര പൊലീസ് കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി നുഴഞ്ഞുകയറ്റക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നും അത് ആശങ്ക ഉണര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി പറയുന്നു. അതിനാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണെന്ന് ഹിമന്ത പറഞ്ഞു.
ആധാര്‍ അപേക്ഷകരുടെ വെരിഫിക്കേഷന്‍ നടത്താനുള്ള നോഡല്‍ ഏജന്‍സിയായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുമെന്നും എല്ലാ ജില്ലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അഡിഷ്ണല്‍ ഡിസ്ട്രിക്ട് കമ്മിഷണര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്‍ആര്‍സി ആപ്ലിക്കേഷനില്ലെങ്കില്‍ ആധാര്‍ അപേക്ഷ അപ്പോള്‍ തന്നെ തള്ളിക്കളയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന എന്‍ആര്‍സിക്ക് അപേക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഹിമന്ത വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here