മുസ്ലിം വിവാഹ നിയമം റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ

മുസ്ലിം വിവാഹ നിയമം റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാം. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നും സർക്കാർ അറിയിച്ചു.

Also Read: നേമത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ

മന്ത്രിസഭാ ഈ നിയമം റദ്ദാക്കിയതോടെ ഇനി ഈ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാര്‍മാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി ചുമതലകളില്‍ നിന്ന് നീക്കുമെന്നും തീരുമാനമായി. സംസ്ഥാനത്തു ശൈശവ വിവാഹം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭേദഗതി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

Also Read: വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ സംഭവം: അധ്യാപകനെ തിരിച്ചെടുത്ത് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News