അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്, സംഭവം അസമിൽ

ASSAM

അസമിൽ എഴുപത്തിയഞ്ചുകാരിയുടെ മൃതദേഹം മൂന്ന് മാസമായി വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ ജ്യോതികുച്ചിലാണ് സംഭവം. പൂർണിമ ദേവി എന്ന വയോധികയുടെ മൃതദേഹമാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.

മകൻ ജയദീപിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മൃതദേഹം കണ്ടെടുത്ത സമയം ഇയാളും വീട്ടിൽ ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്  ഇയാൾ. ഇയാളാകാം മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചതെന്നാണ് പൊലീസ്‌ വ്യക്തമാക്കുന്നത്.

ALSO READ; വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ

സംഭവത്തെ തുടർന്ന് പൊലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം അടക്കം വീട്ടിൽ പരിശോധന നടത്തി വരികയാണ്. വയോധികയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടം ചെയ്യും. ഇതോടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News