ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷണം; ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷ്ടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗുവഹാത്തി സ്വദേശി ജോഹര്‍ അലിയാണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഫുട്‌ബോര്‍ഡില്‍ ഇരിക്കുന്ന യാത്രക്കാരുടെ മൊബൈല്‍ വടി കൊണ്ട് അടിച്ച് വീഴ്ത്തിയും തട്ടിപ്പറിച്ചുമായിരുന്നു മോഷണം.

ALSO READ: മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

നാല് ദിവസത്തിനിടെ ഇയാള്‍ നാല് ഫോണുകള്‍ മോഷ്ടിച്ചു. 20 ഫോണുകള്‍ മോഷ്ടിച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു

Migrant worker arrested for mobile theft from Railway passengers. Kottayam Railway police arrested accused, Johar Ali, assam guwahati native. He robbed four mobile phones in past four days and planned to rob 20 mobiles and left kerala. accused presented before the court and remanded

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here