ബെംഗളൂരുവിൽ ആസാം സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം, തിരച്ചിൽ ആരംഭിച്ച് പൊലീസ്

CRIME

ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ട നിലയിൽ. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. അപാർട്ട്മെന്റിൽ ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്നു മായ.

അതേസമയം, മായയുടെ കൊലപാതകത്തിന് പിന്നിൽ മലയാളി യുവാവാണെന്ന സംശയത്തിലാണ് നിലവിൽ പൊലീസ്. സംഭവത്തിൽ കണ്ണൂർ സ്വദേശി ആരവ് എന്ന യുവാവിനായി തിരച്ചിൽ നടക്കുകയാണ്. കണ്ണൂർ സ്വദേശിയായ ആരവ് കണ്ണൂർ സ്വദേശിയാണെന്നും യുവതിയുടെ കാമുകനാണ് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച യുവതിയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തിരുന്നു. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നി​ഗമനം. ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നുവെന്ന് വിവരങ്ങളുണ്ട്. ഫാഷൻ, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വീഡിയോകളാണ് യൂട്യൂബിൽ മായ പങ്കി‌ട്ടിരിക്കുന്നത്. പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News