അന്യസംസ്ഥാന ലഹരി മാഫിയ: കോട്ടയത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി എക്‌സൈസ് കസ്റ്റഡിയിൽ

കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യുറോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിൽ കോട്ടയം നഗരത്തിൽ പഴം – പച്ചക്കറി വ്യാപരത്തിന്‍റെ മറവിൽ യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി മാരകലഹരി മരുന്നായ ബ്രൗൺ ഷുഗർ വില്പന നടത്തി വന്നിരുന്ന അസം സ്വദേശി അറസ്റ്റിലായി.

5 വർഷത്തിൽ അധികമായി കേരളത്തിൽ അഥിതി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വില്പന നടത്തി വന്നിരുന്ന അസമിലെ സോണിപൂർ ജില്ലയിൽ പഞ്ച്മൈൽ ബസാർ സ്വദേശിയായ ഹർമുജ് അലി മകൻ 33 വയസ്സുള്ള രാജികുൾ അലം എന്നയാളാണ് ഒരാഴ്ച നീണ്ട നീക്കത്തിനൊടുവിൽ 4 ലക്ഷത്തോളം രൂപയുടെ മയക്ക മരുന്നുമായി എക്‌സൈസ് സംഘത്തിന്‍റെ വലയിലായത്.

ALSO READ: ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടി: രണ്ട് പേര്‍ പിടിയില്‍

ലഹരിയുടെ നൂതന വഴികൾ തേടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമാക്കി അന്യ സംസ്ഥാനത്തു നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിൽ കൊണ്ട് വരുന്ന ഹെറോയിൻ എന്ന് അറിയപ്പെടുന്ന ബ്രൗൺ ഷുഗർ 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആയിട്ടുള്ള രാജികുൾ അലം പണം കണ്ടെത്താനുള്ള എളുപ്പവഴികൾ യുവതലമുറയുടെ ലഹരിയോടുള്ള ഭ്രമം മനസ്സിലാക്കി മുതലെടുത്തു വരുകയായിരുന്നു.

എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയിൽ നിന്നും 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിൽ ആണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും പ്രോസസ്സ് ചെയ്തെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗർ.

ALSO READ: മകളുടെ സുരക്ഷിത ജീവിതം സ്വപ്‌നം കണ്ട പിതാവ്; കല്ലമ്പലത്തെ കൊലപാതകം അതിക്രൂരമെന്ന് മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിലെ പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകും എന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ അറിയിച്ചു. കമ്മീഷണർ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്,
ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട്, കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ കെഎന്‍.വിനോദ്, അനു. വി. ഗോപിനാഥ്, ജി.അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ്.കെ.എസ്,  പ്രശോഭ് കെ.വി, ശ്യാം ശശിധരൻ വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയരശ്മി.വി എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News