വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടിയ കേസിൽ അസം സ്വദേശികൾ അറസ്റ്റിൽ

assam crime

സ്വർണ്ണക്കട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളെയാണ് നടക്കാവ് പോലീസാണ് പിടികൂടിയത്. കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 12 ലക്ഷം രൂപയാണ് സ്വർണത്തിന് വില ഉറപ്പിച്ചത്. ആദ്യ ഗഡുവായ ആറ് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തുകയുമായി പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, തൃശൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ALSO READ; പൂനെയിൽ യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു; കൊലപതാകം സാമ്പത്തിക തർക്കത്തെത്തുടർന്ന്

മറ്റൊരു സംഭവത്തിൽ, ദില്ലിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നു. ശമ്പളം കൂട്ടി നൽകാത്തതിൻ്റെ ദേഷ്യത്തിലാണ് യുവാവ് മോഷണം നടത്തിയത്. 20 കാരനായ ഹസൻ ഖാൻ എന്ന യുവാവാണ് നരൈനെയിലെ ബൈക്ക് ഷോറൂമിൽ നിന്നും പണം കവർന്നത്.

കഴിഞ്ഞ ഒരു വർഷമായി ഇയാൾ നരൈനയിലുള്ള ബൈക്ക് ഷോറൂമിൽ ടെക്ക്നിക്കൽ എക്സ്പേർട്ടായി ജോലി ചെയ്തു വരികയാണ്. ജോലിയിൽ പ്രവേശിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ശമ്പളം കൂട്ടി നൽകാമെന്ന് കമ്പനി ഇയാൾക്ക് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ശമ്പളം കൂട്ടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ഓഫിസിൽ ഇന്നും പണം മോഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News