ആസാമിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാതശിശു ജീവിതത്തിലേയ്ക്ക്

ആസാമിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാത ശിശു സംസ്‌കാരത്തിന്‌ തൊട്ടുമുന്‍പ് അത്ഭുതകരമായി ജീവിതത്തിലേക്ക്. ആസാമിലെ സില്‍ചാറിലാണ് സംഭവം. രത്തന്‍ദാസിന്റെ ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ അമ്മയെയോ കുഞ്ഞിനെയോ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി നവജാതശിശുവിന്റെ പിതാവ് രത്തന്‍ ദാസ് പറഞ്ഞു.

Also read:ചിന്നക്കനാൽ പഞ്ചായത്ത്‌ തിരിച്ചുപിടിച്ച് എൽഡിഎഫ്‌; യുഡിഎഫ്‌ പുറത്ത്‌

തുടര്‍ന്നു പ്രസവം നടക്കുകയും പ്രസവത്തോടെ കുഞ്ഞു മരിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്. അന്ത്യകര്‍മങ്ങള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുഞ്ഞുകരഞ്ഞുവെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് ഓടിയെന്നും പിതാവ് പറഞ്ഞു. കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. അതേസമയം, കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News