യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന മുന്‍ പ്രസിഡന്റ് അങ്കിത ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വിക്കെതിരെ അസം പൊലീസ് കേസെടുത്തു. ഗുവാഹത്തിയിലെ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം കര്‍ണാടകയിലേക്ക് പോയതായും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് 25 ന് ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ശ്രീനിവാസ് തന്നെ ലിംഗപരമായി അവഹേളിക്കുകയും മേല്‍ക്കോയ്മ കാണിക്കുകയും ചെയ്തതായി അങ്കിത നല്‍കിയ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 509, 294, 341, 352, 354, 354 എ (iv), 506, ഐടി ആക്ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 19 ബുധനാഴ്ചയാണ് ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ശ്രീനിവാസിനെതിരെ അങ്കിത പരാതി നല്‍കിയത്. മജിസ്‌ട്രേറ്റിന് മുന്നിലും അങ്കിത മൊഴി നല്‍കിയിരുന്നു. ശ്രീനിവാസിനെതിരെ പരാതിപ്പെട്ട അങ്കിതയെ ശനിയാഴ്ച കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായിരുന്നു അങ്കിത. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് അവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here