‘ബഹുഭാര്യത്വം’ നിരോധിക്കാനൊരുങ്ങി അസം

‘ബഹുഭാര്യത്വം’ നിരോധിക്കാനൊരുങ്ങി അസം. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരേ സമയം ഒന്നിലധികം ഭാര്യമാരോ ഭർത്താക്കന്മാരോ ഉള്ള സമ്പ്രദായം അല്ലെങ്കിൽ ആചാരം, ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡിനെ (യുസിസി) സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലെ പ്രധാന വിഷയമായി ഉയരുന്നതിനിടെയാണ് അസമിന്റെ നീക്കം.

ഏകീകൃത സിവിൽ കോഡിലേക്ക് കൂടുതൽ അടുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണിത്. നിയമം നടപ്പിലാക്കുന്നതിനുള്ള നിയമവശങ്ങൾ പര്യവേക്ഷണം ചെയ്യാൻ അസം സർക്കാർ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നതായും, അതിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News