മുടക്കിയത് നൂറ് രൂപ; സ്വന്തമാക്കിയത് റേഞ്ച് റോവര്‍, ഭാഗ്യം വന്നത് ഇതുവഴി

100 രൂപയുടെ കൂപ്പണ്‍ എടുത്ത് 75 ലക്ഷം രൂപയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് ഒരു ട്രാക്ടര്‍ ഡ്രൈവര്‍. ആസാമിലാണ് സംഭവം. ഇന്‍സമാമുല്‍ ഹഖ് എന്നയാൾക്കാണ് 75 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവര്‍ എസ്.യു.വി. ലഭിച്ചത്. ഹൗലി റാസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് 100 രൂപ മാത്രം വിലയുള്ള ടിക്കറ്റ് ഇറക്കിയിരുന്നു.

ALSO READ: 2023 ൽ ഏറ്റവും കൂടുതൽ ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരമായി ബെംഗളൂരു

വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും ഇയാൾ ടിക്കറ്റെടുക്കുകയായിരുന്നു. പക്ഷെ നറുക്കെടുപ്പ് ദിവസം ഹഖിന്റെ കൈയിലുള്ള കൂപ്പണിന് ഒന്നാം സമ്മാനം ലഭിച്ചു. അതേസമയം ഇരട്ടി സന്തോഷമായി തന്റെ ബന്ധുവിനും സമ്മാനം ലഭിച്ചു. മാരുതി സുസുക്കി വാഗണ്‍ആര്‍ ആയിരുന്നു അയാൾക്ക് ലഭിച്ചത്. എന്തായാലും റേഞ്ച് റോവര്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഈ ട്രാക്ടര്‍ ഡ്രൈവര്‍.

ALSO READ: യുദ്ധം അവസാനിപ്പിക്കില്ല; ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News