ലോറിഡ്രൈവറെ ആക്രമിച്ചു, അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

ലോറി ഡ്രൈവറെ അടിച്ചു പരുക്കേൽപ്പിച്ച 5 അസം സ്വദേശികൾ പൊലീസ് പിടിയിലായി. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.ലോറിഡ്രൈവറായ മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് 5 അംഗ സംഘം ആക്രമിച്ചത്.

also read :4 വര്‍ഷത്തിനിടെ സബ്‌സിഡിയിനത്തില്‍ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ; പാചക വാതക വില കുതിച്ചുയരുമ്പോള്‍ പാവങ്ങളെ വലച്ച് കേന്ദ്ര സര്‍ക്കാര്‍

ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജോലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി നൗഫൽ എത്തിയിരുന്നു. നൗഫൽ ലോഡ് ലോറിയിൽ നിറയ്ക്കുകയും ശേഷം പ്രതികളായ അഞ്ചുപേർ വാഹനത്തിന്റെ ലോഡ് പടുതയിട്ടു കെട്ടി മുറുക്കി. എന്നാൽ ജോലിക്കു നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറയുകയും തുടർന്നുണ്ടായ വഴക്കിൽ അഞ്ചുപേർ ചേർന്ന് നൗഫലിനെ ആക്രമിക്കുകയും ആയിരുന്നു.

പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നൗഫലിന്റെ കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരുക്കുകളും സംഭവിച്ചു. പൊലീസ് തെരച്ചിലിനൊടുവിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

also read :ട്വിറ്ററിൽ ഇനി Xvideos ? പേരുമാറ്റത്തിന് പിന്നാലെ എയറിലായി എക്‌സ്, കിളി മൊത്തത്തിൽ പോയെന്ന് ട്രോളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News