ദേശീയ അധ്യക്ഷനെതിരെ പരാതി, അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പുറത്താക്കി

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി നൽകിയ വനിതാ നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ അങ്കിത ദത്തയെയാണ് കോൺഗ്രസ് പുറത്താക്കിയത്.

ബി വി ശ്രീനിവാസിനെതിരെ പരാതി നൽകിയതാണ് പുറത്താക്കലിന് പിന്നിലെന്നാണ് വിവരം. പാർട്ടിവിരുദ്ധ നടപടികൾ കൈക്കൊണ്ടത് മൂലം പുറത്താക്കുന്നുവെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. ഏപ്രിൽ 20നാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി ശ്രീനിവാസ് ആറ് മാസമായി തന്നെ മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി അങ്കിത പരാതി നൽകിയത്. അസമിലെ ദിസ്പൂർ പോലീസ് സ്റ്റേഷനിലായിരുന്നു പരാതി രജിസ്റ്റർ ചെയ്തത്. കേസിൽ അസം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് പുറമെ സെക്രട്ടറി ഇന്‍ ചാര്‍ജ് വര്‍ധന്‍ യാദവിനെതിരെയും ആരോപണവുമായി അങ്കിത ദത്ത് രംഗത്തെത്തിയിരുന്നു. റായ്പൂര്‍ പ്ലീനറിയില്‍ ശ്രീനിവാസ് ‘നിങ്ങള്‍ ഏത് മദ്യമാണ് കുടിക്കുക’ എന്ന് ചോദിച്ച് മോശമായി പെരുമാറി. അസം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണെന്നും അങ്കിത ദത്ത ആരോപിച്ചു.

നേതൃത്വത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇല്ലെന്നും അങ്കിത ദത്ത ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുന്ന സുരക്ഷിതമായ ഇടം ഇതാണോ എന്നും കോണ്‍ഗ്രസില്‍ ചേരാന്‍ സ്ത്രീകളെ എങ്ങനെ പ്രോത്സാഹിപ്പിക്കും എന്നും അങ്കിത ദത്ത ചോദിക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധ്യക്ഷനെതിരെ നടത്തിയ നീക്കങ്ങള്‍ക്കെതിരെ ലീഗല്‍ സെല്‍ നിയമനടപടി സ്വീകരിച്ചതായും യൂത്ത് കോണ്‍ഗ്രസ് നേത്യത്വം വ്യക്തമാക്കി. ആരോപണങ്ങള്‍ ബിജെപിയില്‍നിന്നുമാണെന്ന പ്രതികരണവുമായി ബി.വി.ശ്രീനിവാസ് രംഗത്തെത്തി. അതേസമയം സംഭവത്തില്‍ ദേശീയ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News