അസം പൊലീസിലെ വിവാദ ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

അസം പൊലീസിലെ വിവാദ ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.

അസം പൊലീസില്‍ ലേഡി സിങ്കം എന്ന് അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥയാണ് ജുന്‍മോനി രാഭ. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ ജുന്‍മോനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ വാഹനത്തിലിടിച്ച ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനമോടിച്ച ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. അപകട സമയത്ത് ജുന്‍മോനി യൂണിഫോമിലായിരുന്നില്ല. തന്റെ സ്വകാര്യ വാഹനത്തില്‍ അപ്പര്‍ അസമിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ജുന്‍മോനി പ്രദേശത്ത് എത്തിയതിന് പിന്നിലെ കാരണം പൊലീസിനും വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൊലീസ് ഉദ്യോഗസ്ഥയാണ് ജുന്‍മോനി രാഭ. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ രാഭയ്‌ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News