തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്ക് എന്ന 20 കാരനാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടത്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
എആര്‍ 15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ റൈഫിള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, അക്രമത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ട്രംപ് സംസാരിക്കുന്ന വേദിയില്‍ നിന്നും 120 മീറ്ററോളം അകലെയുള്ള ഒരു കെട്ടിടത്തിനു മുകളില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ട്രംപിനു നേരെ ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും വലതു ചെവിയുടെ മുകള്‍ ഭാഗത്തായി ഒരെണ്ണം മാത്രമാണ് കൊണ്ടത്.
സംഭവത്തില്‍ നേരിയ പരുക്ക് മാത്രമേ ട്രംപിന് ഉണ്ടായിട്ടുള്ളൂ എങ്കിലും അക്രമം നടത്തി മിനിട്ടുകള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവെച്ചു വീഴ്ത്തി. ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അതേസമയം, വെടിവെയ്പില്‍ പരുക്കേറ്റ ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ചത്തെ റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് നേരത്തെ അറിയിച്ചിരുന്നതു പോലെ തന്നെ പങ്കെടുക്കുമെന്ന് ട്രംപിന്റെ ക്യാംപെയ്ന്‍ ടീം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here