ചാവേറാക്രമണം; സൂത്രധാരനെ വധിച്ച് താലിബാൻ

കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി റിപ്പോർട്ട്. താലിബാനും ഐഎസും തമ്മിൽ തെക്കൻ അഫ്ഗാനിൽ ഈ മാസാദ്യം നടന്ന ഏറ്റുമുട്ടലുകൾക്കിടെയാണു ഭീകരനേതാവ് വധിക്കപ്പെട്ടത് എന്നാണ് വിവരം.

അഫ്ഗാനിൽനിന്നുള്ള യുഎസ് സേനാപിന്മാറ്റത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ 13 യുഎസ് സൈനികരും 170 അഫ്ഗാൻകാരുമാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണു യുഎസ് ഇന്റലിജൻസ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഭീകരനേതാവിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News