ഡച്ച് വ്‌ളോഗര്‍ക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റവും;സംഭവം ബെംഗളൂരുവില്‍

ഡച്ച് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം.പെഡ്രോ മോത എന്ന വ്‌ളോഗര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.ബെംഗളൂരുവിലെ ചിക്‌പേട്ടിലുള്ള ചോര്‍ബസാര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം.

മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കച്ചവടക്കാരില്‍ ഒരാള്‍ പെഡ്രോയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.ഒരു പ്രകോപനവും കൂടാതെയാണ് വ്‌ളോഗര്‍ക്ക് നേരെയുള്ള കയ്യേറ്റം.

Also Read: ജിഎസ്ടി സൂപ്രണ്ടിനെ കുടുക്കിയത് സിനിമാ താരം സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം; കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത് ചരിത്രത്തിലാദ്യം

തനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ പെഡ്രോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.” ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയിലെ ആക്രമണം” എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.സംഭവത്തില്‍ ചിക്‌പേട്ടിലെ തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News