തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സിനിമ കണ്ടുമടങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വട്ടിയൂർക്കാവ്, വാഴോട്ടു കോണം, കുഴിവിള, സന്ധ്യാഭവനില്‍ നിശാന്ത്, പേയാട്, വിളപ്പിൽ  ഹൻസാ ഫാത്തിമ മൻസിലില്‍ അൻസാരി എന്നിവരാണ് പിടിയിലായത്.

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒക്ടോബര്‍ നാലിന്  രാത്രിയിലാണ് സംഭവം. സിനിമ കണ്ടുമടങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളുടെ നേർക്ക് ബൈക്കിൽ വന്നവർ ബിയർകുപ്പികൾ വലിച്ചെറിഞ്ഞു. ഭീകാരാന്തരീക്ഷം ഉണ്ടാക്കിയ പ്രതികള്‍ വിദ്യാര്‍ത്ഥികളുടെ പുറത്ത് അടിച്ചു. പിന്നാലെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ALSO READ: വിവാഹ വാഗ്‌ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം അറസ്റ്റിൽ

പ്രതികള്‍ തിരുവനന്തപരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്.

ALSO READ: മദ്യപിക്കാന്‍ വിളിച്ചിട്ട് പോയില്ല, യുവാവിന് മര്‍ദനം: രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News