തിരുവനന്തപുരത്ത് മധ്യവയസ്ക്കന് നേരെ കത്രിക കൊണ്ട് ആക്രമണം

തിരുവനന്തപുരം പൂവച്ചൽ കാപ്പിക്കാട് വഴി തർക്കത്തെ തുടർന്ന് അക്രമം. രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് ഒരാളെ നാട്ടുകാർ പിടിച്ചു കെട്ടി പൊലീസിൽ ഏൽപ്പിച്ചു. കാട്ടാക്കട കാപ്പിക്കാട് വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ ആണ് സംഭവം. അയൽവാസികളായ വിജയൻ, അനിൽകുമാർ എന്നിവരെയാണ് അയവാസി സുന്ദരേശൻ കടയിൽ നിന്നും കത്രിക എടുത്ത് കുത്തിയത്. വിജയനും സുന്ദരേശനും തമ്മിൽ വഴി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച്ച വഴിയിൽ വച്ച് ഇക്കാര്യത്തെ ചൊല്ലി വീണ്ടും തർക്കം ഉണ്ടായി.ഈ സമയം സുന്ദരേശൻ സമീപ കടയിൽ കയറി കത്രിക എടുത്ത് വിജയനെ ആക്രമിച്ചു. സംഭവം കണ്ട് പിടിച്ച് മാറ്റാൻ എത്തിയ അനിൽകുമാറിനെയും സുന്ദരേശൻ കുത്തി പരുക്കേൽപ്പിച്ചു. കുത്തേറ്റ ഇരുവരെയും കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം നടത്തി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here