മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം; രാഹുലും മോദിയും നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ് കടന്നു പോയത്. പരസ്പരം കൊമ്പ് കോര്‍ത്ത് മോദിയും രാഹുല്‍ ഗാന്ധിയും. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം ആളിക്കത്തിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിവിധ യോഗങ്ങളിലായി വിമര്‍ശനങ്ങളുമായി കത്തിക്കയറിയത്. നരേന്ദ്രമോദി ഭരണഘടന വായിക്കാത്തതിനാലാണ് ശൂന്യമായി കരുതുന്നതെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു . മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

ALSO READ: പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്ന് നാല് ജീവനുകൾ രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനം

പ്രസംഗത്തിലുടനീളം രാഹുല്‍ ഗാന്ധി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു. മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അതെ സമയം പാകിസ്താന്റെ ഭാഷയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. കോണ്‍ഗ്രസ് വെള്ളത്തില്‍ നിന്നെടുത്ത മത്സ്യത്തെ പോലെയാണെന്നും അധികാരമില്ലാതെ അവര്‍ പിടയ്ക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

ALSO READ: കാശിയിൽപാതി കല്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥസംഗമം

പരസ്യ പ്രചാരണത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ കേന്ദ്ര സംസ്ഥാന നേതാക്കളുടെ വലിയ നിര തന്നെയാണ് കഴിഞ്ഞ ദിവസത്തെ വേദികളില്‍ നിറഞ്ഞു നിന്നത്.ദാദറിലെ ശിവാജി പാര്‍ക്കിലും നവി മുംബൈയിലെ ഖാര്‍ഘറിലും മോദിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടന്നു. കൊട്ടിക്കലാശത്തിന് സമാനമായിരുന്നു ശിവാജി പാര്‍ക്കിലെ റാലി.

ALSO READ: കൊളസ്ട്രോളിനെ പേടിക്കണ്ട; ഒരു തുള്ളി എണ്ണയില്ലാതെ മീൻ പൊരിക്കാം; റെസിപ്പി

മഹാനഗരത്തില്‍ താക്കറെ പക്ഷം ശിവസേന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് ബിജെപിയാണ്. മഹായുതി സഖ്യത്തിലെ വിള്ളല്‍ പ്രചാരണ വേദികളിലും പ്രകടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News