വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റമെന്ന് എബിപി സീ വോട്ടർ സര്‍വേ

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന  നിയസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എബിപി സീ വോട്ടർ അഭിപ്രായ സർവേ. മധ്യപ്രദേശിലും തെലങ്കനായിലും കോൺഗ്രസിനു വൻ മുന്നേറ്റമെന്നും ഛത്തിസ്ഗഡിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കനത്ത മത്സരം നടക്കമെന്നും മിസോറാമില്‍ തൂക്കുസഭയെന്നുമാണ് പ്രവചനം.

തെലങ്കാനയില്‍ കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റ് വരെ നേടും. ബിആര്‍എസ് 48 മുതല്‍ 55 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് 5 മുതല്‍ 11 സീറ്റുകള്‍ വരെ മാത്രമെ നേടാനാകൂ എന്ന് എബിപി സീ വോട്ടർ അഭിപ്രായ സർവേ ഫലം പറയുന്നു. മധ്യപ്രദേശില്‍  കോൺഗ്രസ് 113 മുതല്‍ 125 സീറ്റുകള്‍ നേടുമെന്നും ബിജെപിക്ക്  104 മുതല്‍ 116 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സര്‍വേ ഫലം.

ALSO READ: സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രവചനം. 45 മുതല്‍ 51 സീറ്റുകള്‍ വരെ കോണ്‍ഗ്രസു  39 മുതല്‍ 45 സീറ്റുകള്‍ വരെ ബിജെപിയും നേടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് തന്നെയാണ് നേരിയ മുന്‍തൂക്കമെന്ന് ഫല സൂചന വ്യക്തമാക്കുന്നു.

മിസോറാമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും (എം എന്‍ എഫ്) തമ്മിലാണ് മത്സരം. എം എന്‍ എഫിന് 13 മുതല്‍ 17 വരെ സീറ്റുകള്‍ സര്‍വേ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് 10 മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എബിപി സീ സര്‍വേ ഫലം പറയുന്നത്.

ALSO READ: കേന്ദ്ര സർക്കാർ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ പിന്തുണച്ചു; വിമർശനവുമായി ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News