നിയമസഭാ മാധ്യമ അവാര്‍ഡ് 2022 ജേതാക്കളെ പ്രഖ്യാപിച്ചു. ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിലെ ബിജു മുത്തത്തിക്ക്. ദൃശ്യമാധ്യമ വിഭാഗത്തില്‍ ‘നാഞ്ചിനാടിന്റെ ഇതിഹാസം’ എന്ന പരിപാടിക്കാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ് .
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ( ചെയര്‍മാന്‍), സിബി കാട്ടാമ്പള്ളി, ആര്‍. പാര്‍വ്വതി ദേവി, എന്‍.പി. ഉല്ലേഖ്, എ.എം. ബഷീര്‍ നിയമസഭാ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 2023 മാര്‍ച്ച് 22ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വിവിധ വിഭാഗത്തിലെ നിയമസഭാ മാധ്യമ അവാര്‍ഡ് ജേതാക്കള്‍
അച്ചടി മാധ്യമ വിഭാഗത്തില്‍
ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ എം.ബി സന്തോഷ്, മെട്രോ വാര്‍ത്ത (മലയാളത്തെ തോല്‍പ്പിക്കുന്ന മീടുക്കര്‍ എന്ന ലേഖനം),
ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീമതി നിലീന അത്തോളി, മാതൃഭൂമി (തള്ളരുത് ഞങ്ങള്‍ എസ് എം എ രോഗികളാണ് എന്ന പരമ്പര)
ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ സുജിത്ത് നായര്‍, മലയാള മനോരമ (നടുത്തളം, നിയമസഭാ അവലോകനം) എന്നിവരും,
ദൃശ്യ മാധ്യമ വിഭാഗത്തില്‍
ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. ബിജു മുത്തത്തി, കൈരളി ന്യൂസ് (നാഞ്ചിനാടിന്റെ ഇതിഹാസം എന്ന പരിപാടി)
ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. കെ. അരുണ്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് (ആനത്തോഴര്‍ എന്ന പരിപാടി) എന്നിവരും അര്‍ഹരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here