കേരള ധന വിനിയോഗ ബിൽ, ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബിൽ എന്നിവ പാസാക്കി നിയമസഭ

കേരള ധന വിനിയോഗ ബിൽ, ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബിൽ എന്നിവ പാസാക്കി നിയമസഭ . സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ചെയറിൻ്റെ മുഖം മറച്ചുള്ള പ്രതിഷേധം തുടർന്നതിനാൽ മറ്റ് സബ്മിഷനുകൾ റദ്ദാക്കി. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അവകാശലംഘന നോട്ടീസിനും സ്പീക്കർ മറുപടി നൽകി.ഡിജിപി ഓഫീസ് മാർച്ചിനിടെ പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തിൽ ഡിജിപിക്കെതിരെ എ.പി അനിൽകുമാർ നൽകിയ നോട്ടീസ്, ധനകാര്യ മന്ത്രി വസ്തുതാ വിരുദ്ധമായ മറുപടി സഭയിൽ നൽകിയെന്ന് ആരോപിച്ച് പി.സി വിഷ്ണുനാഥ് എംഎൽഎ നൽകിയ നോട്ടീസ്, സാബു എം. ജേക്കബിനെതിരെ പി.വി. ശ്രീനിജൻ നൽകിയ നോട്ടീസ് എന്നിവ സഭയുടെ പരിഗണനയിൽ എന്ന് സ്പീക്കർ പറഞ്ഞു.

ALSO READ: ഇത്തരം അസുഖങ്ങളുള്ളവര്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുക ! പണിവരുന്നതിങ്ങനെ

സ്പീക്കർ പറഞ്ഞിട്ട് പോലും പ്രതിപക്ഷം ചെയറിന്റെ മുഖം മറയ്ക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ മുൻഗണപട്ടികയിൽ കയർമേഖലയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഈ കാലത്തെ വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്ന് പി രാജീവ് പറഞ്ഞു. 412 കോടി രൂപ ഈ സർക്കാർ കയർ മേഖലയ്ക്ക് വേണ്ടി ചെലവഴിച്ചു. കയർ ബോർഡ് വഴി ലഭിക്കേണ്ട 22.1 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല.

ALSO READ: ‘കൊലകൊല്ലി ഐറ്റം’, ഇന്ത്യൻ സിനിമയെ വിറപ്പിച്ച് മമ്മൂട്ടി, ആദ്യപകുതി അതിഗംഭീരം, ഇതിലും വലുതൊന്നും വരാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News