എ.ഐ.സി.സി ആസ്ഥാനത്ത് ശ്രീരാമനും ഹനുമാനും; തെരഞ്ഞെടുപ്പ് ഫലത്തിനിടെയിലും ‘മൃദുഹിന്ദുത്വ മുദ്രാവാക്യം’ വിടാതെ കോണ്‍ഗ്രസ്

രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും വ്യക്തമായിട്ടില്ല. ഈ അവസരത്തിലും കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം തന്നെ ശരണം. ശ്രീരാമന്‍, ഹനുമാന്‍ എന്നീ ഹിന്ദുദൈവങ്ങളുടെ പ്രച്ഛന്നവേഷത്തിലെത്തി പ്രവര്‍ത്തകര്‍ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് വിചിത്രമായി.

വിവിധ നിയമസഭ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനം രാജ്യം കണ്ടാതാണ്. ഇതുതന്നെ ആവര്‍ത്തിക്കുന്നതാണ് ഇപ്പോ‍ഴത്തെ ഈ കാ‍ഴ്‌ചയും. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാന്‍ നെഹ്‌റു ധരിച്ചിരുന്ന തൊപ്പിയടക്കം വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയ്‌ശ്രീരാം, ജയ്‌ ഹനുമാന്‍ മുദ്രാവാക്യം എ.ഐ.സി.സി ആസ്ഥാനത്തിന് മുന്‍പില്‍ ഉയര്‍ത്തുന്നത്. ഇത് മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയ്‌ക്ക് നാണക്കേടായി മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News