നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സഭ പരിഗണിക്കുക സുപ്രധാന ബില്ലുകൾ

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. ആശുപത്രി സംരക്ഷണമടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭ പരിഗണിക്കുന്നത്. സമകാലീന രാഷ്ട്രീയ വിഷയങ്ങളും സഭയിൽ ചർച്ചയാകും. ക‍ഴിഞ്ഞ സമ്മേളനം പോലെ സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Also Read: ആലുവയിലെ കൊലപാതകം; കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന്

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. സമ്മേളനത്തിന്‍റെ ആദ്യദിനമായ നാളെ, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12 ദിവസത്തേയ്ക്കായി ചേരുന്ന സഭാ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട നിയമനിർമ്മാണമാണ്.

നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് നാളെ ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും. സമകാലീന രാഷ്ട്രീയ വിഷയങ്ങളും ഇൗ സഭാ സമ്മേളന കാലയളവിൽ ചർച്ചയാകും. ക‍ഴിഞ്ഞ സമ്മേളനം പോലെ സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Also Read: കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News