നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം ദിനത്തില്‍

നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം ദിനത്തില്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതില്‍ ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗം തീരുമാനമെടുക്കും. തോമസ് കെ തോമസ് വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ ആലോചന.

Also Read: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കിയില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ നീക്കം. ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരള എന്ന പേര് കേരളം എന്നാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും. അബ്കാരി ഭേദഗതി ബില്ലും, നികുതി ചുമത്തല്‍ ഭേദഗതി ബില്ലും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News