മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നു: സ്പീക്കര്‍ എ എന്‍ ഷംസീര്‍

തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്പീക്കറുടെ അനുശോചന സന്ദേശം

മലയാളത്തിന്റെ പ്രിയനടന്‍ മാമുക്കോയക്ക് ആദരാഞ്ജലികള്‍.

തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണ്.

ഇടതു സഹയാത്രികനായിരുന്ന അദ്ദേഹത്തിന് എന്നും കൃത്യമായ നിലപാടുകളുണ്ടായിരുന്നു.

ഒരു ബഷീര്‍ കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധം സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യമുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയങ്ങളാണ്.

അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും നമുക്കത്രയും സുപരിചിതങ്ങളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിലും സിനിമാസ്വാദകരിലും ഒരിക്കലും നികത്താനാവാത്ത വിടവാണ്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, സിനിമാസ്വാദകരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News