കമ്മ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല, ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും സത്യം പറഞ്ഞു കൊണ്ടേയിരിക്കും: എ എൻ ഷംസീർ

വിശ്വാസം സംരക്ഷിക്കാനായി തെരുവിൽ അടിയേറ്റ് വീണവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. വിശ്വാസവും വർഗ്ഗീയതയും രണ്ടാണ്.  ശാസ്ത്രബോധമുള്ള തലമുറയെ ഭയക്കുന്നവരാണ് വെറുപ്പിന്‍റെ പ്രചാരകരെന്നും നിർമിത ബുദ്ധിയുടെ കാലത്ത് വർഗ്ഗീയതയുടെ കട ഏറെക്കാലം തുറന്ന് വയ്ക്കാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു. പി വി കെ കടമ്പേരി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്‍റെ പ്രചാരകർ സംഘടിതമായി ആക്ഷേപം ചൊരിയുന്നു. കമ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല. കേരളത്തിന്‍റെ മണ്ണ് മലീനസമാക്കാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കേണ്ട സമയം. ശാസ്ത്രബോധമുള്ള തലമുറയെ ഭയക്കുന്നവരാണ് വെറുപ്പിന്‍റെ പ്രചാരകർ.

ALSO READ: രാജ്യത്ത് കിട്ടാക്കടം 88,000 കോടിയോളം, തിരിച്ചടയ്ക്കാത്തവരുമായി അനുരജ്ഞന ഒത്തുതീർപ്പ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി

ചരിത്രത്തെയും ശാസ്ത്രത്തെയും തെറ്റായി വ്യാഖ്യാനിക്കുന്നതിനെ തുടർന്നും എതിർക്കും. ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും എന്ത് വില കൊടുക്കേണ്ടി വന്നാലും സത്യം വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ, ചാറ്റ് ജിപിടി യുടെ കാലമാണിത്. കാലത്തിന്‍റെ മാറ്റം ഉൾക്കൊള്ളാൻ ചിലർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News