‘ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ അതികായൻ’: ടി പി ജി നമ്പ്യാരുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

ടി പി ജി നമ്പ്യാരുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ അതികായനും, ബി.പി.എൽ സ്ഥാപകനുമായിരുന്നു ടി.പി.ജി. നമ്പ്യാർ എന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ് എന്നും പറഞ്ഞു.

അനുശോചന കുറിപ്പിന്റെ പൂർണ രൂപം:

ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ അതികായനും, ബി.പി.എൽ സ്ഥാപകനുമായിരുന്ന ടി.പി.ജി. നമ്പ്യാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ്.

തലശ്ശേരി സ്വദേശി കൂടിയായ ടി.പി.ജി നമ്പ്യാർ തൻ്റെ സ്ഥാപനങ്ങളിലൂടെ , നിരവധി പേർക്ക് ജോലി നൽകുകയും, ഇന്ത്യൻ വ്യവസായരംഗത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു.ഇന്ത്യൻ വീടുകളിൽ ബി.പി.എൽ ഉൽപ്പന്നങ്ങൾ സർവ്വസാധാരണമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് .അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News