കേരളത്തിന്റെ യശസുയര്‍ത്തിയ പ്രതിഭാശാലി: ഡോ എംഎസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍

വൈദ്യശാസ്ത്ര രംഗത്ത് കേരളത്തിന്റെ യശസുയര്‍ത്തിയ ഡോ എംഎസ് വല്യത്താന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടര്‍, മണിപ്പാല്‍ യൂണിവേഴ്‌സിയുടെ ആദ്യ വിസി തുടങ്ങിയ പദവികള്‍ അലങ്കരിച്ച ഡോ എംഎസ് വല്യത്താന്‍ ആതുര ശുശ്രൂഷാ രംഗത്ത് കേരളത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭാശാലിയാണ്. കുറഞ്ഞ ചെലവില്‍ തദ്ദേശീയമായി ഹൃദയവാള്‍വ് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിന് മഹത്തരമായ നേട്ടമാണ്.

ALSO READ:  ചാന്തിപുര വൈറസ് ; ഗുജറാത്തില്‍ 4 വയസുകാരി മരിച്ചു

ഹൃദയശസ്ത്രക്രിയയിലും ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ് അടക്കമുള്ള, ചികിത്സയ്ക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗതമായ ചികിത്സാ സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം സ്വീകരിച്ച ചികിത്സാസമീപനം ഏറെ സ്വീകാര്യത നേടിയിരുന്നു.

ആയുര്‍വേദരംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയും ആ അറിവുകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തുവെന്നത് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കി.രാജ്യം പത്മഭൂഷണും പത്മശ്രീയും നല്കി ആദരിച്ച ഡോ വല്യത്താനെ തേടി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും എത്തിയെന്നത് കേരളത്തിനാകെ അഭിമാനമാണ്.

ALSO READ: കബനിയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്തിനാകെ അഭിമാനവും മാതൃകയുമായ ഡോ എംഎസ് വല്യത്താന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News