ലൈഫ് ഇൻഷുറൻസ് ഇല്ലാത്തവർ ചുരുക്കമായിരിക്കും. ജീവിതത്തിൽ ഒരു തവണയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് എടുക്കാത്തവരും ചുരുക്കം. അതേ സമയം, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 62 ലക്ഷം കോടി രൂപയായി ഉയർന്നു. 2023 മാർച്ചിൽ 54.62 ലക്ഷം കോടിയായിരുന്ന ആസ്തിയാണ് കുതിച്ചുയർന്നത്. 13 ശതമാനം വളർച്ചയാണ് കമ്പനികൾ ഈ കാലയളവിനുള്ളിൽ കൈവരിച്ചത്.
ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ എൽഐസി തന്നെയാണ് മുമ്പിൽ. മൊത്തം ആസ്തിയുടെ 72 ശതമാനവും എല്‍ഐസി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് 44.23 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് എൽഐസി കൈകാര്യം ചെയ്യുന്നത്.
ALSO READ; റെക്കോർഡുകൾ തകരുമോ? 40,000 കോടി ലക്ഷ്യമിട്ട് റിലയൻസ് ജിയോ ഐപിഒ
അതേ സമയം എതിരാളികൾ മൊത്തം കൈകാര്യം ചെയ്യുന്നത് 17.3 ലക്ഷം കോടിയുടെ ആസ്തികൾ മാത്രമാണ്. അതിൽ തന്നെ പ്രധാനി എസ്ബിഐയാണ്. 3.85 ലക്ഷം കോടി രൂപയാണ് എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്നത്. 2.87 ലക്ഷം കോടിയുമായി എച്ച്ഡിഎഫ്‌സി ലൈഫ് മൂന്നാമതാണ്. മാക്‌സ് ലൈഫ്(1.47 ലക്ഷം കോടി), ബജാജ് അലയന്‍സ് ലൈഫ് (1.07 ലക്ഷം കോടി), ടാറ്റ എഐഎ ലൈഫ് (96,000 കോടി), ആദിത്യ ബിര്‍ള സണ്‍ലൈഫ് (85,800 കോടി), കൊട്ടക് മഹീന്ദ്ര ലൈഫ് (79,200 കോടി), പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ (47,400 കോടി) തുടങ്ങിയ കമ്പനികളാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലിപ്പത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. മൊത്തം 25 ലൈഫ് ഇൻഷുറർ കമ്പനികളിലും 18 ഇൻഷുറർമാരും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തങ്ങൾ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here