ആസ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് സുപ്രീം കോടതി അഭിഭാഷക

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി സുപ്രീം കോടതി അഭിഭാഷക. നാമനിര്‍ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ച രേഖകളിലെ ആസ്തി വിവരത്തില്‍ അപാകത ഉണ്ടെന്നാണ് പരാതി. ജില്ലാ കളക്ടര്‍ ജറോമിക്ക് ജോര്‍ജിനാണ് അഭിഭാഷകയായ അവാനി ബന്‍സാല്‍ പരാതി നല്‍കിയത്.

ALSO READ:ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി മൂന്ന് വർഷങ്ങൾക്കു ശേഷം പിടിയിൽ

രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അഭിഭാഷകയായ അവാനി ബന്‍സാല്‍ മുഖ്യ വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. 2021- 22 വര്‍ഷം 680 രൂപ മാത്രമാണ് ആദായനികുതി പരിധിയില്‍ വരുന്നതായി സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 28 കോടി രൂപ മാത്രമാണ് ആസ്തി എന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകള്‍. 2023ല്‍ 5.59 ലക്ഷം മാത്രമാണ് വരുമാനമെന്നുമാണ് പറയുന്നത്.

ALSO READ:സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ കോട്ടയത്ത് മൂന്നു പത്രിക തള്ളി; 14 പത്രിക സ്വീകരിച്ചു

ജുപിറ്റര്‍ ഉള്‍പ്പെടെയുള്ള പ്രധാന കമ്പനികളുടെ കണക്കുകള്‍ ഒന്നും സത്യവാങ്മൂലത്തില്‍ എന്നാണ് അവാനി ബന്‍സാലിന്റെ ആരോപണം. ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥാവകാശവും രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. വസ്തു നികുതി അടച്ചതിന്റെ രേഖകളും അഭിഭാഷക പുറത്തുവിട്ടു. തെറ്റായ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അഭിഭാഷകയുടെ ആവശ്യം. അതേസമയം നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News