ഐ.എന്‍.എക്‌സ് കള്ളപ്പണക്കേസ്, കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി

ഐ.എന്‍.എക്‌സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഉത്തരവിനുമേലാണ് നടപടി. കാര്‍ത്തിയുടെ 11.04 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ സ്ഥലം അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ പട്ടികയിലുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക്‌സഭാംഗവുമാണ് കാര്‍ത്തി ചിദംബരം. ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ സി.ബി.ഐയും പിന്നീട് ഇ.ഡിയും അറസ്റ്റു ചെയ്തിരുന്നു.

2007-ല്‍ പി.ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചുഎന്നാണ് കേസ്. നേരത്തെ ചിദംബരവും കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് സുപ്രീംകോടതി ജാമ്യമനുവദിച്ചതോടെയാണ് ചിദംബരം ജയില്‍ മോചിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here