മ്മ്‌ടെ അസിസ്റ്റന്റ് കളക്ടർ ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് !

തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍റെ ഡ്രോണ്‍ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടയില്‍ പകര്‍ത്തിയ ഡ്രോണ്‍ ക്യാമറ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് അക്കാദമിയുടെ എക്സിബിഷന്‍ ഹാളിലാണ് പ്രദര്‍ശനം.എക്സിബിഷഷന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു .

ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായുള്ള കേരള ദര്‍ശന്‍ പര്യടന വേളയിലാണ് അസിസ്റ്റന്റ് കലക്ടര്‍ ഇവയിലേറെയും കാമറയില്‍ പകര്‍ത്തിയത്. കേരളത്തിന്റെ അനന്യമായ ദൃശ്യഭംഗി നിറഞ്ഞുനില്‍ക്കുന്നതും എന്നാല്‍ ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്തതുമായ സ്ഥലങ്ങളാണ് പ്രധാന ആകർഷണം.തൃശൂരിലെ കോള്‍ പാടങ്ങള്‍, മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍, കടലും കായലും കരയും ഒന്നിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ മികച്ച ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളുടെ മനോഹരമായ ആകാശ ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ട്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഹോബിയായി കൊണ്ടുനടക്കുന്ന വി എം ജയകൃഷ്ണന്‍ എടുത്ത ജഡായുപ്പാറയുടെയും കോള്‍ പാടങ്ങളുടെയും ചിത്രങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയുടെയും കേന്ദ്ര ടൂറിസം വകുപ്പിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഉള്‍പ്പെടെ വെബ് പേജുകളിലും ഈ ചിത്രങ്ങള്‍ ഫീച്ചര്‍ ചെയ്യപ്പെട്ടിരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ കലക്ടര്‍ കൃഷ്ണതേജ, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളികൃഷ്ണന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് തൃശ്ശൂർ

Also Read: 8800 രൂപയ്ക്ക് പ്രീമിയം സ്മാര്‍ട്ട്ഫോണ്‍, ഐടെല്‍ എസ്23

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News