കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലും അജിത് കുമാറിന്റെ വീട്ടിലും വിജിലന്‍സ് പരിശോധന തുടരുകയാണ്.

ബി.പി.സി.എല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളിയായി കയറ്റുന്നതിന് ലേബര്‍ കാര്‍ഡ് നല്‍കുന്നത് അസി. ലേബര്‍ കമ്മിഷണറായ അജിത്ത് കുമാറാണ്.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് വാങ്ങിയിരുന്നത്. ഇയാള്‍ കഴിഞ്ഞ വർഷം കൈക്കൂലിയായി വാങ്ങിയത് ലക്ഷങ്ങളാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

Also Read : http://വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തിന്റെ സഹായ അഭ്യര്‍ത്ഥനയില്‍ നടപടികള്‍ പുരോഗമിക്കുന്നു; ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News