‘റിയാസിൻ്റെ പൈസയെന്നാക്കി പറയണമെന്ന് പിവിയോട് സഹായി’, ‘ഓകെ’ എന്ന് മറുപടി- അപ്പൊ ഈ വായ്ത്താരിയും സ്വന്തമല്ലെ അൻവറിക്കാ? എന്ന് സോഷ്യൽ മീഡിയ- വൈറൽ വീഡിയോ

P V ANWAR

ചേലക്കരയിൽ കഴിഞ്ഞ ദിവസം കാറിൽ കടത്തിയ കള്ളപ്പണം പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു കൊണ്ട് പി.വി. അൻവർ നടത്തിയ പത്ര സമ്മേളനത്തിനിടെ സഹായി അൻവറിൻ്റെ കാതിൽ പറഞ്ഞത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വാർത്താ സമ്മേളനം തുടങ്ങുന്നതിനിടെ അൻവറിൻ്റെ സഹായികളിൽ ഒരാൾ പെട്ടെന്ന് അൻവറിൻ്റെ അടുത്തെത്തുകയും തുടർന്ന് അദ്ദേഹത്തിൻ്റെ ചെവിയിൽ ‘റിയാസിൻ്റെ പൈസയെന്നാക്കി പറയണം’ എന്നായിരുന്നു സഹായി പറഞ്ഞത്. തുടർന്ന് സഹായിയോട് അൻവർ ഓകെ- എന്നർഥത്തിൽ തലയാട്ടുകയും ചെയ്യുന്നുണ്ട്.

ALSO READ: ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

വാർത്താ സമ്മേളനം തുടങ്ങാനിരിക്കുന്നതിനാൽ മാധ്യമങ്ങളുടേത് ഉൾപ്പടെ എല്ലാ മൈക്കുകളും ഓണായി ഇരിക്കുന്ന സന്ദർഭത്തിൽ ആയിരുന്നു സഹായി ഈ രഹസ്യം പി.വി. അൻവറിൻ്റെ ചെവിയിൽ പറഞ്ഞത് എന്നതിനാൽ ഇരുവർക്കുമിടയിലെ ഈ സംഭാഷണം വ്യക്തമായി പുറത്തെത്തുകയായിരുന്നു. സംഭാഷണം സോഷ്യൽമീഡിയയിലും മറ്റും ഇതിനിടെ പ്രചരിക്കുന്നതിനാൽ വലിയ രീതിയിലുള്ള പരിഹാസമാണ് പി.വി. അൻവറിന് ഇക്കാര്യത്തിൽ നേരിടേണ്ടി വരുന്നത്.

അപ്പൊ ഈ പിരിച്ചുവെച്ചിരിക്കുന്ന മീശ മാത്രമേ സ്വന്തമായുള്ളൂ അല്ലെ, പറയുന്നതെല്ലാം മറ്റാരുടേയോ വാക്കുകളാണല്ലോ എന്ന തരത്തിലാണ് പുറത്തുവന്നിട്ടുള്ള ഈ വീഡിയോക്ക് പ്രതികരണങ്ങൾ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here