ആ ചിത്രം ഷൂട്ട് ചെയ്തത് ഫുള്‍ സ്‌ക്രിപ്റ്റ് ഇല്ലാതെ, അത് മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലാകുമെന്ന് ഉറപ്പായിരുന്നു: വാസുദേവന്‍ ഗോവിന്ദന്‍കുട്ടി

രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി കിംഗ്’ എന്ന ചിത്രം അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് തോന്നിയിരുന്നെന്ന് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വാസുദേവന്‍ ഗോവിന്ദന്‍കുട്ടി ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

Also Read : രജനിക്കൊപ്പം ഫഹദുമെത്തി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

അന്ന് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ മദ്രാസില്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് രണ്‍ജി പണിക്കര്‍ സ്‌ക്രിപ്റ്റ് പറയുന്നതെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.

‘ആദ്യം മുതല്‍ തന്നെ ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. രണ്‍ജി പണിക്കറായിരുന്നു അതിന്റെ കഥ ഒരുക്കിയത്. അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ മദ്രാസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്‌ക്രിപ്റ്റ് പറയുന്നത്. എസ്.ടി.ഡിയില്‍ വിളിച്ച് പറയുമ്പോള്‍ ഞാന്‍ എഴുതിയെടുക്കും. പിന്നെ അത് ഫെയര്‍ കോപ്പി തയ്യാറാക്കിയാണ് ആ പടം ഷൂട്ട് ചെയ്തത്. ആളുടേത് ഡീറ്റെയില്‍ഡായ വണ്‍ലൈനാകും.

സീന്‍ വായിക്കുന്നത് പോലെയാകും ആള്‍ വണ്‍ലൈന്‍ പറയുന്നത്. പിന്നെ അടുത്ത ദിവസം ഏത് സീനാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ ആ ഷൂട്ടിന് എന്തൊക്കെ വേണം വേണ്ടെന്ന് ആള്‍ കൃത്യമായി പറയും. അതുകൊണ്ട് സ്‌ക്രിപ്റ്റ് ഇല്ലെങ്കിലും അതോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News