പാക്കിസ്ഥാൻ അഫ്ഗാൻ അതിർത്തിയായ പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്ത് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. താലിബാന്റെ പ്രതിരോധ മന്ത്രാലയം പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചു.
Also Read: പുല്‍ക്കൂടോ നക്ഷത്രങ്ങളോ ഇല്ല, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ബത്‌ലഹേം
ആക്രമണത്തിൽ താലിബാന്റെ ചില പരിശീലന കേന്ദ്രങ്ങൾ തകർത്തതായും ചില ഭീകരരും കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു.
ആക്രമണത്തെ “ഭീരുത്വം” എന്നാണ് താലിബാൻ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here