തിരുവനന്തപുരത്ത് മാധ്യമ രംഗത്തും പരസ്യ ഏജൻസികളിലും പ്രവർത്തിക്കുന്ന അഡ്വെർടൈസിങ്, മീഡിയ പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ അഡ്വെർടൈസിങ് ക്ലബ് ട്രിവാൻഡ്രം രൂപീകൃതമായി. ക്ലബ്ബിൻ്റെ ദൗത്യം അംഗങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നോലഡ്‌ജ് സെമിനാറുകളും ഇവൻ്റുകളും സംഘടിപ്പിച്ച് അതുവഴി പ്രദേശത്തെ പരസ്യ വ്യവസായത്തിൻ്റെ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം. പരസ്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും, അംഗങ്ങൾക്ക് മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്താനും ക്ലബ് ലക്ഷ്യമിടുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറോളം വരുന്ന പ്രൊഫഷണലുകളുടെ ആദ്യ ജനറൽ ബോഡി യോഗം തിരുവനന്തപുരത്ത് ഡിസംബർ രണ്ടാം തീയതി നടന്നു. അതിനോടൊപ്പം ക്ലബ്ബിൻ്റെ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റായി ലാജ് സലാമിനേയും (പ്ലെയിൻസ്‌പീക്), സെക്രട്ടറിയായി വിഷ്‌ണു വിജയിനെയും (മാത്യഭൂമി), ട്രഷററായി മണികണ്‌ഠനെയും (മംഗളം) തിരഞ്ഞടുത്തു. ഒപ്പം വൈസ് പ്രസിഡന്റായി ബി സുനിലിനെയും (കൈരളി ടീവി), ജോയിൻ്റ് സെക്രട്ടറിയായി തോമസ് ജോർജിനെയും (സ്‌റ്റാർക്ക്) തിരഞ്ഞെടുത്തു.
also read: കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും: 28 ന്റെ തിളക്കത്തിൽ പ്രവാസികളുടെ സ്വന്തം നോർക്ക
മാനേജിങ് കമ്മിറ്റി അംഗങ്ങളായി കൃഷ്‌ണനുണ്ണി (ദി ഹിന്ദു), കൃഷ്‌ണകുമാർ (മലയാള മനോരമ), സന്തോഷ് കുമാർ (മാത്യഭൂമി ടീവി). പ്രദീപ് പ്രഭാകർ (ന്യൂസ് മലയാളം), ഗീത ജി നായർ (ഹ്യൂസ് അഡ്വെർടൈസിങ്), തൻസീർ (ആഡ് വേൾഡ്), പ്രതീഷ് (ക്ലബ് എഫ് എം) എന്നിവരെ തിരഞ്ഞെടുത്തു. ഇതിനോടൊപ്പം സീനിയർ അഡ്വെർടൈസിങ്, മീഡിയ പ്രൊഫഷണലുകളായ കോശി എബ്രഹാം (മലയാള മനോരമ), കെ കെ ജോഷി (ദി ഹിന്ദു). രഘു നാഥ് (മീഡിയ മേറ്റ്), റോയ് മാത്യു (സ്‌റ്റാർക്ക്), ദീപു എസ് (ഏഷ്യാനെറ്റ്) എന്നിവരെ ചേർത്ത് അഡ്വൈസറി ബോർഡും രൂപികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here